Brazil look for its first gold in Football at Rio 2016 Olympics

റിയോ ഡി ജനീറോ: ലോകകപ്പടക്കമുള്ള ഒട്ടുമിക്ക ട്രോഫികളും ബ്രസീല്‍ ഇതിനകം നേടിക്കഴിഞ്ഞു. എന്നാല്‍ ഒളിമ്പിക് സ്വര്‍ണ്ണം ബ്രസീലിന് കിട്ടാക്കനിയാണ്.

സ്വന്തം നാട്ടില്‍ വിരുന്നെത്തിയ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടി ചരിത്രം കുറിക്കാനാണ് ബ്രസീലിറങ്ങുന്നത്.

സ്വപ്നം സാക്ഷാത്കരിക്കാന്‍ ടീമിന്റെ കപ്പിത്താനായി നെയ്മറുമിറങ്ങും. രണ്ട് തവണ ഫുട്‌ബോളില്‍ ഒളിമ്പിക് സ്വര്‍ണ്ണം നേടിയ അര്‍ജന്റീന മൂന്നാം സ്വര്‍ണ്ണം ലക്ഷ്യമിട്ടാണ് പോര്‍ച്ചുഗലിനെതിരെ ബൂട്ടുകെട്ടുന്നത്.

മെസിയും റൊണാള്‍ഡോയുമില്ലാതെയാണ് യഥാക്രമം അര്‍ജന്റീനയും പോര്‍ച്ചുഗലുമിറങ്ങുന്നത്.

ലോകകപ്പ് ജേതാക്കളായ ജര്‍മ്മനിക്ക് നിലവിലെ ഒളിംപിക് സ്വര്‍ണ്ണ ജേതാക്കളായ മെക്‌സിക്കോയെയാണ് നേരിടേണ്ടത്..ഇന്ത്യന്‍ സമയം രാത്രി 9.30 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഇറാഖ് ഡെന്മാര്‍ക്കിനെയാണ് നേരിടുന്നത് . ഹോണ്ടുറാസ്അള്‍ജീരിയ മത്സരവും നാളെയാണ്.

Top