ന്യൂഡല്‍ഹി: ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ മെസിയാസ് ബൊള്‍സൊനാരോ ഇന്ത്യയിലെത്തി. രാജ്യതലസ്ഥാനത്താണ് വിമാനം ഇറങ്ങിയത്. അതിനുശേഷം രാഷ്ട്രപതി ഭവനില്‍ എത്തിയ അദ്ദേഹത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് സ്വീകരിച്ചു.
സൈന്യം നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറും അദ്ദേഹം സ്വീകരിച്ചു. രാജ്യത്തിന്റെ 71-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥികളില്‍ ഒരാളാണ് ബൊള്‍സൊനാരോ.