ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ജഴ്സി തയ്യാറായി. പരമ്പരാഗത നിറങ്ങളായ മഞ്ഞ, നീല നിറങ്ങളിലാണ് ജഴ്സികൾ. ഹോം ജഴി മഞ്ഞയും എവേ ജഴ്സി നീലയും. പ്രമുഖ സ്പോർട്സ് വിയർ ബ്രാന്റായ നൈകി ആണ് ജഴ്സിയുടെ നിർമാതാക്കൾ. സെപ്തംബർ 15 മുതൽ നൈക് സ്റ്റോറുകൾ വഴി ആരാധകർക്ക് ജഴ്സി വാങ്ങാം.
Think you’ve seen grit? Think again.
The 2022 Brazil National Team kit drops tomorrow. Inspired by the
unstoppable grit of the Brazilian people, this jersey is vibrant, fierce and
ready for what’s next. @CBF_Futebol #VesteAGarra #NikeFC pic.twitter.com/U1dRvViNzQ— Nike Football (@nikefootball) August 7, 2022
ലോകകപ്പിന് മാസങ്ങൾ മാത്രമകലെയെത്തിനിൽക്കുന്ന ലോകകപ്പിനെ വരവേൽക്കാൻ അടിമുടി ഒരുങ്ങുകയാണ് ഖത്തർ. ഫുട്‌ബോൾ ജീവശ്വാസം പകരുന്ന റിയോയുടേയും ബ്യുണസ് അയേഴ്‌സിന്റെയും തെരുവുകൾ കണക്കെ ദോഹയും ഫുട്‌ബോൾ നഗരമായി മാറും.
ഖത്തർ ലോകകപ്പിൽ സ്റ്റേഡിയങ്ങൾക്കുള്ളിൽ ബിയർ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് നിബന്ധനയുണ്ട്. മത്സരത്തിനു മുൻപും ശേഷവും സ്റ്റേഡിയത്തിനു പുറത്ത് ബിയർ വില്പന അനുവദിക്കുമെങ്കിലും സ്റ്റേഡിയത്തിനുള്ളിൽ പൂർണ നിരോധനമാണുള്ളത്. റൂയിട്ടേഴ്സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ലോകകപ്പ് കാണാനെത്തുന്ന കളിയാരാധകർക്ക് ഈ നിബന്ധന കനത്ത തിരിച്ചടിയാവും.