റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസവും സെനറ്ററുമായ റൊമാരിയോ റിയോ ഡി ജനീറോ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. 1994 ലോകകപ്പില്‍ ബ്രസീലിനെ വിജയത്തിലേക്ക് നയിച്ച റൊമാരിയോ ബാഴ്‌സലോണയുടെ മുന്‍ താരമാണ്.
ഒക്ടോബറിലാണ് നടക്കുന്ന ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ സെന്‍ട്രിസ്റ്റ് പൊഡെമോസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്.
അക്രമം വ്യാപകമായതോടെ റിയോ ഡി ഷാനേറോ പാപ്പരത്തത്തിന്റെ വക്കിലെത്തി. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇതിനെതിരായ പോരാട്ടമാകും നടത്തുകയെന്ന് 52 വയസുകാരനായ താരം പറഞ്ഞു. റിയോയില്‍ എക്കാലത്തും സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും റൊമാരിയോ കൂട്ടിച്ചേര്‍ത്തു.