കോവിഡ് വാക്സിൻ കമ്പനിക്കെതിരെ ബ്രസീലിയൻ പ്രസിഡന്റ്

ബ്രസീലിയ : കോവിഡ് വാക്സീൻ കമ്പനിക്കെതിരെ ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസോനരോ. വാക്സീന്റെ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധിക്കില്ലെന്ന ഫൈസർ കമ്പനിയുടെ നിലപാടിനെതിരെയാണ് ബൊൽസോനരോ രംഗത്തെത്തിയത്. വാക്സീൻ കുത്തിവച്ച് ആളുകൾ മുതലയായി മാറിയാലും സ്ത്രീകൾക്ക് താടി വളർന്നാലും കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നായിരുന്നു പരിഹാസത്തോടെയുള്ള അദ്ദേഹത്തിന്റെ മറുപടി.

താൻ വാക്സീൻ സ്വീകരിക്കില്ലെന്ന് പറ‍ഞ്ഞത് തെറ്റായ സന്ദേശമാണ് നൽകുന്നെന്ന് ചില ആളുകൾ പറയുന്നുണ്ട്. എന്നാൽ തനിക്ക് വൈറസ് ബാധിച്ചിരുന്നുവെന്നും അതിനാൽ ആന്റിബോഡി ഉൽപാദിപ്പിക്കപ്പെട്ടുവെന്നും വാക്സീന്റെ ആവശ്യമില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

Top