ബ്രസീലിയന്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് മാര്‍ക്കോ പോളോക്ക് ഫിഫയുടെ വിലക്ക്

ബ്രസീലിയ: ബ്രസീലിയന്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡണ്ടായ മാര്‍ക്കോ പോളോ ഡെല്‍ നീറോയ്ക്ക് 90 ദിവസത്തെ വിലക്ക്. 76 കാരനായ മാര്‍ക്കോ പോളോ ഡെല്‍ നീറോയെ ദേശീയ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നാണ് വിലക്കിയത്.

അന്താരാഷ്ട്ര ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ ഫിഫയാണ് ഈ കാര്യം അറിയിച്ചത്. ഫിഫയുടെ എത്തിക്‌സ് കമ്മറ്റി അന്വേഷണം നേരിടുകയാണ് ഡെല്‍ നീറോ.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഡെല്‍ നീറോയാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡണ്ട്. ഒട്ടനവധി അഴിമതി ആരോപണങ്ങളും അമേരിക്കയില്‍ ശിക്ഷ നടപടിയും നീറോയുടെ പിന്നാലെ തന്നെയുണ്ട്.

Top