Brazilian team Chapecoense to make debut in Copa Libertadores

ഷപ്പെക്കോ: കൊളംബിയന്‍ വിമാന ദുരന്തത്തിന്റെ നീറുന്ന ഓര്‍മകളുമായി ബ്രസീല്‍ ക്ലബ് ചാപെകോയന്‍സ് വീണ്ടും അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങുന്നു.

കോപ്പ ലിബര്‍ഡോറെസ് ചാമ്പ്യന്‍ഷിപ്പിലാണ് ടീം മത്സരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ വെനസ്വേലന്‍ ക്ലബ് മറക്കൈബോയെയാണ് നേരിടുന്നത്. നവംബര്‍ 28നുണ്ടായ വിമാന ദുരന്തത്തിന് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.

കൊളംബിയന്‍ ടീമായ അത്‌ലറ്റിക്കോ നാഷനലുമായുള്ള കലാശക്കളിക്കു ടീമംഗങ്ങളുമായി പോകുമ്പോഴാണ് വിമാന ദുരന്തമുണ്ടാകുന്നത്. വിമാനദുരന്തത്തില്‍ കളിക്കാരും സ്റ്റാഫും ഉള്‍പ്പെടെ 19 പേരെയാണ് ടീമിന് നഷ്ടമായത്. ഇതേത്തുടര്‍ന്നു ഫൈനല്‍ കളിക്കാതെ കൊളംബിയന്‍ ടീം ചാപെകോയന്‍സിനു ട്രോഫി സമ്മാനിച്ചിരുന്നു.

കോപ്പ ലിബര്‍ഡോറെസ് ചാന്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പുതിയ ചാപെകോയന്‍സ് ടീം.

Top