സംപൗളോ: കൈക്കൂലിക്കേസില്‍ 12 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുലാ ഡി സില്‍വ പൊലീസില്‍ കീഴടങ്ങി. ജയില്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലുലാ ബ്രസീല്‍ സുപ്രീം കോടതിയ്ക്ക് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്ന് ലുലാ ശനിയാഴ്ച രാത്രിയില്‍ സ്വന്തം ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലൂലാ തയാറെടുക്കുന്നതിനിടെയാണ് ഹര്‍ജി കോടതി തള്ളിയത്.