ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവത്ര, അഞ്ചങ്ങാടി, പാലുവായ് എന്നിവിടങ്ങളില്‍ വിലക്ക് ലംഘിച്ച് തുറന്ന് പ്രവര്‍ത്തിച്ച് ഹോട്ടലുകള്‍ക്കെതിരെയാണ് കേസെടുത്തത്.

സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് തുറന്ന് പ്രവര്‍ത്തിക്കുകയും ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്ത ഹോട്ടല്‍ ഉടമകള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഹോട്ടലുകള്‍ക്ക് പാര്‍സല്‍ നല്‍കാന്‍ മാത്രമേ അനുമതിയുള്ളൂ.

Top