കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബോധവത്കരണ ക്യാംപെയിനാണ് ബ്രെയ്ക്ക് ദ ചെയിന്‍. ഇതില്‍ പങ്കാളികളായിരിക്കുകയാണ് സിനിമാ പ്രവര്‍ത്തകര്‍. മഞ്ജു വാര്യര്‍, ജോജു ജോര്‍ജ്, സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേരാണ് ക്യാംപെയിന്റെ ഭാഗമായി രംഗത്തെത്തിയിരിക്കുന്നത്.
കൊറോണ പകരാതിരിക്കാന്‍ കൈകള്‍ ശുദ്ധമാക്കേണ്ടതിന്റെ ആവശ്യകതയും വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറയ്ക്കുക എന്നതുമാണ് ക്യാംപെയിന്റെ ലക്ഷ്യം. ഇന്നലെ ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/theManjuWarrier/videos/194463311849479/
ഓഫീസുകളില്‍ ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിനുമുമ്പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണം. അല്ലെങ്കില്‍ ഹാന്‍ഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈ കഴുകാനുള്ള സംവിധാനമുണ്ടാക്കണം. ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/653080358/videos/10158014649355359/
https://www.facebook.com/667577451/videos/10157182647592452/