തിരുവനന്തപുരം: കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് പുതിയ ‘പോര്‍മുഖം’ തുറന്ന് ഐ.പി.എസ് ഓഫീസര്‍.
സ്റ്റുഡന്റ് പൊലീസിന്റെ ശില്പിയും സംസ്ഥാന പൊലീസ് ആസ്ഥാനത്തെ ഐ.ജിയുമായ പി.വിജയന്‍ ഐ.പി എസ് ആണ് വ്യത്യസ്തമായ ഒരു ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്.
#BreakChainMakeChange എന്നതാണ് ഈ പുതിയ ഹാഷ് ടാഗ് ക്യാമ്പയിനിന്റെ പേര്. തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
പൂര്‍ണരൂപം ചുവടെ
കൊറോണ ഭീഷിണി അനുനിമിഷം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തി ശുചിത്വവും സാമൂഹിക അകലത്തിലൂടെയുമുള്ള പ്രതിരോധവുമാണ് ഏക പ്രതിവിധി. ഈ യാഥാർഥ്യത്തെ വേഗത്തിൽ തിരിച്ചറിയുകയും പൊരുത്തപ്പെടുകയുമാണ് നമുക്ക് ഇപ്പോൾ ആവിശ്യം. സാമൂഹിക അകലം പാലിക്കൽ പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങളിലേക്കും നയിച്ചേക്കാം, പ്രത്യേകിച്ചും ശീലിച്ചുപോരുന്ന ദിനചര്യകളിൽനിന്നും അകന്ന് വീടുകളിൽ ഒതുങ്ങികൂടുമ്പോൾ. എന്നാൽ ഒരല്പം മനസുവെച്ചാൽ ഇ സാഹചര്യം ആനന്ദകരവും ക്രിയാത്മകവുമാക്കാവുന്നതാണ്. അത് ഒരു പുതിയ പുസ്തകം വായിച്ചാവാം, ഒരു ഭാഷ പഠിച്ചുകൊണ്ടാകാം, ഒരു വാദ്യോപകരണം ശീലിച്ചുകൊണ്ടാവാം, ചെറിയ അടുക്കള തോട്ടം നട്ടുപിടിപ്പിച്ചുകൊണ്ടാവാം, ഭക്ഷണം പാകം ചെയ്യാൻ പഠിച്ചുകൊണ്ടാകാം, കരകൗശല വസ്തുക്കൾ നിർമിക്കാൻ പഠിച്ചുകൊണ്ടാവാം…
സാമൂഹിക അകലത്തിന്റെ ഈ കാലം ക്രിയാത്മകമായും ആനന്ദകരമായും ചെലവഴിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഹാഷ്ടാഗ് ക്യാമ്പയിനിന് #BreakChainMakeChange എന്ന പേരിൽ തുടക്കമിടുകയാണ്.
ഏതൊരാൾക്കും ഈ ക്യാമ്പയിനിന്റെ ഭാഗമാകാവുന്നതാണ്. സാമൂഹിക അകലം പാലിക്കുന്ന നിങ്ങൾ നിങ്ങളുടെ സമയം എങ്ങനിയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് മറ്റുള്ളവരുമായി പങ്കുവെക്കാവുന്നതാണ്. ഇതിനായി നിങ്ങൾ ഏർപ്പെട്ടിരിക്കുന്ന ക്രിയാത്മകമായ പ്രവർത്തിയുടെ ചിത്രമോ വീഡിയോയോ ഫേസ്ബുക്ക് പേജ്/ ഇൻസ്റ്റാഗ്രാം/ട്വിറ്റെർ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ ചുരുങ്ങിയ വാക്കുകളിൽ പ്രതിപാദിച്ചുകൊണ്ടു #BreakChainMakeChange എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് പോസ്റ്റ് ചെയുക. നിങ്ങൾ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പേരും ഹാഷ്ടാഗ് ചേർത്ത് ചേർക്കാവുന്നതാണ്.
Lets Together Create A Better World .
P VIjayan.IPS
https://www.facebook.com/iotypvijayan/videos/826809194464686/