തിരുവനന്തപുരം: ബാബറി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്സ്.
കേസിലെ പ്രതിയായ കല്യാണ്‍ സിങ് ഗവര്‍ണര്‍ സ്ഥാനം രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ കെ ആന്റണി ആവശ്യപ്പെട്ടു. ഗവര്‍ണര്‍ എന്ന പരിഗണന നല്‍കി കല്യാണ്‍ സിങിനെ വിചാരണ നേരിടുന്നതില്‍ നിന്നും സുപ്രീം കോടതി ഒഴിവാക്കിയിരുന്നു.
കേസില്‍ ഉമാഭാരതിക്കെതിരായി സുപ്രീം കോടതി ഉത്തരവ് വന്ന പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രിസ്ഥാനം രാജിവെക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
ഇന്ന് രാജ്യത്തിന് ആശ്വസിക്കാവുന്ന ദിനമാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.