breaking babri masjid case verdict against l k adwani

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ എല്‍ കെ അദ്വാനിക്കെതിരെ വീണ്ടും ഗൂഡാലോചന കുറ്റം ചുമത്തി.

സുപ്രീം കോടതിയാണ് ഗൂഡാലോചന കുറ്റം പുനസ്ഥാപിച്ചത്. അദ്വാനിയെ ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കുകയും ചെയ്തു.

കേസില്‍ എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള ബി ജെ പി. നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്.

റായ്ബറേലി കോടതിയിലെ കേസുകള്‍ ലഖ്‌നൗവിലേക്ക് മാറ്റണമെന്നും രണ്ടു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി അറിയിച്ചു.

അതേസമയം കേസിലെ മറ്റൊരു പ്രതിയായ കല്യാണ്‍ സിങിനെ വിചാരണയില്‍ നിന്നും ഒഴിവാക്കി. ഗവര്‍ണര്‍ എന്ന പരിഗണനയിലാണ് കല്യാണ്‍ സിങിനെ ഒഴിവാക്കിയത്.

അദ്വാനി ഉള്‍പ്പടെ പന്ത്രണ്ടു പ്രതികള്‍ വിചാരണ നേരിടണം. മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.

അദ്വാനി, ജോഷി, ഉമാ ഭാരതി എന്നിവരുള്‍പ്പെടെ 13 പേരുടെ ഗൂഢാലോചനക്കുറ്റം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കിയത് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി മാര്‍ച്ച് ആറിന് വ്യക്തമാക്കിയിരുന്നു. ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയതിനെതിരെ ഹാജി മെഹബൂബ് അഹമ്മദും സിബിഐ യുമാണ് അപ്പീല്‍ നല്‍കിയത്.

Top