തിരുവനന്തപുരം: മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ മാധ്യമപ്രവര്‍ത്തക തിരുവനന്തപുരം സിജെഎം കോടതിയില്‍ പരാതി നല്‍കി.
ഫോണ്‍ സംഭാഷണ വിവാദ കേസില്‍ പ്രതിയായ മാധ്യമ പ്രവര്‍ത്തകയാണ് പരാതി നല്‍കിയത്.
ശശീന്ദ്രന്‍ നിരന്തരം ഫോണിലൂടെ ശല്യം ചെയ്തതായി മാധ്യമ പ്രവര്‍ത്തക പരാതിയില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകയുടെ രഹസ്യമൊഴി സിജെഎം കോടതി രേഖപ്പെടുത്തി. തുടര്‍ന്ന് പരാതി പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് കോടതി മാറ്റി.
സംഭവുമായി ബന്ധപ്പെട്ടു സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ മേധാവി ഉള്‍പ്പെടെ അഞ്ചു പേരെ ചോദ്യം ചെയ്യലിന് ശേഷം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കാനിരിക്കേയാണ് ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ച യുവതി പരാതിയുമായി രംഗത്തുവന്നത്.