മൂന്നാര്‍: പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശുനാട്ടിയതിന് ടോം സ്‌കറിയക്കെതിരെ കേസ്.
സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ത്ഥന ഗ്രൂപ്പ് മേധാവിയാണ് ടോം സ്‌കറിയ.
പാപ്പാത്തിചോലയില്‍ നിയമ വിരുദ്ധമായി കുരിശുനാട്ടിയതിന് ഭൂ സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ മണ്ണുത്തി സ്വദേശി പൊറിഞ്ചുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു.
സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചു കയറി, കയ്യേറ്റം എന്നീ കുറ്റങ്ങളാണ് ടോം സ്‌കറിയക്കെതിരെ ചുമത്തിയത്.
ടോം സക്‌റിയയ്‌ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നു ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ എംകെ ഷാജി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പോലീസ് ടോം സക്കറിയയ്‌ക്കെതിരെ കേസെടുത്തത്.