തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ മാറ്റം സിബിഎസ്ഇ തടയുന്നു. സിബിഎസ്ഇ മാനേജ്‌മെന്റ് സ്‌കൂളുകളാണ് സ്‌കൂള്‍ മാറ്റം അനുവദിക്കാത്തത്. ടിസി നല്‍കാതെ കുട്ടികളെയും രക്ഷിതാക്കളെയും ഇവര്‍ വലയ്ക്കുകയാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ഡിപിഐയ്ക്ക് നിരവധി പരാതികള്‍ ആണ് ലഭിച്ചത്.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തിരുവനന്തപുരം ചിന്മയ സ്‌കൂള്‍ ടിസി നല്‍കിയില്ല. ടിസി നല്‍കണമെങ്കില്‍ 13,500 രൂപ സ്‌പെഷ്യല്‍ ഫീസ് അടക്കണമെന്നും സ്‌കൂള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഫീസ് താങ്ങാന്‍ പറ്റാത്തത് കൊണ്ടാണ് സ്‌കൂള്‍ മാറ്റമെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി.
അതേസമയം അഡ്മിഷന്‍ നല്‍കുമെന്ന് ഡിപിഐ വ്യക്തമാക്കി. സ്‌കൂള്‍ മാറ്റം തടയുന്നത് ശരിയല്ലെന്ന് ഡിപിഐ വ്യക്തമാക്കി. ടിസിയില്ലെങ്കിലും അഡ്മിഷന്‍ ഉറപ്പാക്കും. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ടിസി നിര്‍ബന്ധമല്ല. ജനനതീയതി തെളിയിക്കുന്ന രേഖ മാനദണ്ഡമാക്കി പ്രവേശനം നല്‍കമെന്നും ഡിപിഐ കൂട്ടിച്ചേര്‍ത്തു.