കൊച്ചി: ചേര്‍ത്തല-കഴക്കൂട്ടം പാത ദേശീയപാത തന്നെയെന്ന് കോടതിയില്‍ സമ്മതിച്ച് സര്‍ക്കാര്‍. തുറന്ന ബാറുകള്‍ പൂട്ടിയതായും ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
13 ബിയര്‍ & വൈന്‍ പാര്‍ലറുകള്‍ പൂട്ടിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും കോടതിയുടെ വിമര്‍ശനം. ബാര്‍ തുറക്കാന്‍ അനുമതി കൊടുത്തതിനാണ് വിമര്‍ശനം.
കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയുള്ള പാത ദേശീയ പാതയാണോ എന്ന് സംശയമുണ്ടെന്നും ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടിയതായും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മദ്യശാലകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കിയ എക്‌സൈസ് നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഹൈക്കോടതി വിധി പരിശോധിക്കാതെയാണ് ഉദ്യോഗസ്ഥര്‍ ലൈസന്‍സ് നല്‍കിയതെന്നും കോടതി. ലൈസന്‍സ് നല്‍കിയ കമ്മീഷണര്‍മാരെ വിളിച്ചു വരുത്തേണ്ടി വരുമെന്നും ഇവര്‍ മിടുക്കന്മാരായ ഉദ്യോഗസ്ഥരാണെന്നും കോടതി പരാമര്‍ശിച്ചു.
ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയും കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയുമുള്ള പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യങ്ങള്‍ കോടതി വ്യക്തമാക്കിയത്.