തിരുവനന്തപുരം കൃഷിമന്ത്രിയെ കാണാന്‍ പോയ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന് പിണഞ്ഞത് അബദ്ധം.
കൃഷി മന്ത്രിയെ അന്വേഷിച്ച് എത്തിയത് റവന്യു മന്ത്രിയുടെ വീട്ടില്‍.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനോട് വിഎസ് സുനില്‍കുമാര്‍ അല്ലേ എന്ന് ഐജി ചോദിച്ചു.
റവന്യൂ മന്ത്രിയെ കൃഷി മന്ത്രിയായി തെറ്റിദ്ധരിച്ചാണ് ഇന്റലിജന്‍സ് മേധാവി ഇ ചന്ദ്രശേഖരന്റെ അടുത്തെത്തിയത്.
മന്ത്രിയെ അറിയാത്ത ഇന്റലിജന്‍സ് മേധാവി എന്നത് മോശമാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.
താന്‍ വിളിച്ചിട്ടല്ല ഡിജിപി വന്നതെന്നും മന്ത്രി പറഞ്ഞു.
കൃഷിമന്ത്രിയെ കാണാന്‍ പോയ താന്‍ റവന്യൂ മന്ത്രിയെ കണ്ട് മന്ത്രി സുനില്‍കുമാറല്ലേ എന്ന് ചോദിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് മുഹമ്മദ് യാസിന്‍ പ്രതികരിച്ചു.
തനിക്ക് സംസ്ഥാന മന്ത്രിമാരെ വ്യക്തമായി അറിയാം. തന്റെ ഡ്രൈവര്‍ക്ക് പറ്റിയ അബന്ധമാണ് ഇതെന്നും ഡ്രൈവര്‍ വീടുമാറി കൊണ്ടുചെന്നതാണെന്നും യാസിന്‍ അറിയിച്ചു.