തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള വിധിയില്‍ മൂന്നുമാസത്തെ സമയം തേടി കേരളം തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. അറ്റോര്‍ണി ജനറലാണ് കേരളത്തിനുവേണ്ടി ഹര്‍ജി തയ്യാറാക്കുന്നത്.
ഇതിനായി എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങിന് ചുമതല നല്‍കി. ഇതിനായി അദ്ദേഹം ഡല്‍ഹിയിലേക്ക് പോകും.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു തീരുമാനം.
എന്നാല്‍ മദ്യശാലരകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എടുത്തുചാടി തീരുമാനങ്ങളെടുക്കില്ലെന്നും ജനങ്ങളുമായി സംഘര്‍ഷത്തിനില്ലെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.