മൂന്നാര്‍: ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കലിനെത്തിയപ്പോള്‍ സബ് കലക്ടറെ തടഞ്ഞ സംഭവം കലക്ടര്‍ നേരിട്ട് അന്വേഷിക്കും.
സബ് കലക്ടറുടെ നിര്‍ദ്ദേശം അവഗണിച്ചെന്ന് കണ്ടെത്തിയാല്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കും. തെളിവ് സഹിതം റവന്യൂ മന്ത്രിക്കാണ് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
അതേസമയം മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തുന്ന സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സുരക്ഷ ശക്തമാക്കി. ഒരു സിഐ ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ റവന്യൂ സംഘത്തിന്റെ സുരക്ഷയ്‌ക്കെത്തും.
ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് കയ്യേറ്റമൊഴിപ്പിക്കാന്‍ പൊലീസിന്റെ സഹായം തേടിയത്.
റവന്യൂ മന്ത്രി മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് പൊലീസിന്റെ സഹായം അഭ്യര്‍ഥിച്ചു. ഒരു എസ്‌ഐ ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ സ്ഥിരം സുരക്ഷയ്ക്കുണ്ടാകും. ആവശ്യം വെന്നാല്‍ കൂടുതല്‍ പൊലീസിനെയും സുരക്ഷക്കായി നിയോഗിക്കും. കെപിഎയില്‍ നിന്ന് രണ്ട് വണ്ടി പൊലീസ് മൂന്നാറില്‍ ക്യാംപ് ചെയ്യുന്നുണ്ട്.