തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം സര്‍ക്കാരിന്റെ പ്രതിശ്ചായയെ ബാധിച്ചിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍.
ജിഷ്ണുവിന്റെ കുടുംബം സ്വകാര്യമായി പരാതിപെടേണ്ടിയിരുന്നു. എന്നാല്‍ ആ സ്വകാര്യത കളയാന്‍ ചിലര്‍ ശ്രമിച്ചതാണെന്ന് പ്രശ്‌നമായതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്നും എംഎ ബേബി പറഞ്ഞത് പിബിയുടെ അഭിപ്രായമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
അതേസമയം മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിമര്‍ശിച്ചും മന്ത്രി രംഗത്തെത്തി.
പാര്‍ട്ടിക്കും സര്‍ക്കാരിനും ഇല്ലാത്ത നയം ചില ജനപ്രതിനിധികള്‍ക്ക് വേണ്ട. സ്ഥാനാര്‍ത്ഥിയാക്കിയത് ജനങ്ങളലല്ല. പാര്‍ട്ടിയാണെന്ന് ഓര്‍ക്കണം. സമരം അവിവേകികളായ ചിലരുടെ എടുത്തുചാട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.