തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് പ്രായോഗിക ബുദ്ധി കാട്ടിയില്ലെന്ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ.
മഹിജയോട് ഈ രീതിയില്‍ പൊലീസ് പെരുമാറേണ്ടിയിരുന്നില്ല. ജിഷ്ണുവിന്റെ അമ്മയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമാണുള്ളത്.
പൊലീസിനെ മുഖ്യമന്ത്രി പൂര്‍ണ്ണമായും ന്യായീകരിച്ചിട്ടില്ല. അതിക്രമം നടന്നില്ലെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ജെ മേഴ്‌സികുട്ടിയമ്മ പറഞ്ഞു.