തിരുവനന്തപുരം: നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് മുന്‍ മേധാവി ജേക്കബ് തോമസ് അവധി നീട്ടാന്‍ അപേക്ഷ നല്‍കി.
അവധിയുടെ കാലാവധി ഇന്ന് തീരാനിരിക്കെയാണ് അവധി ഒരു മാസത്തേക്കു കൂടി നീട്ടാനുള്ള തീരുമാനം. വ്യക്തിപരമായ കാരണത്താല്‍ അവധി നീട്ടുന്നുവെന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.
ജേക്കബ് തോമസിനു കീഴില്‍ വിജിലന്‍സ് ഹൈക്കോടതിയില്‍നിന്ന് തുടര്‍ച്ചയായി വിമര്‍ശനമേറ്റു വാങ്ങിയ പശ്ചാത്തലത്തില്‍ ഒരു മാസത്തെ അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സിന്റെ അധിക ചുമതല നല്‍കുകയും ചെയ്തു.