breaking jacob thomas issue on high court

jacob thomas

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ നടപടി സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് ഹൈക്കോടതി.

എന്തു നടപടി സ്വീകരിക്കണമെന്ന് കോടതിക്ക് നിര്‍ദ്ദേശിക്കാനാകില്ല. മൂന്നാഴ്ചക്കകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.

വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന പരാമര്‍ശം കോടതി നടത്തിയിട്ടില്ല. കോടതി പരാമര്‍ശം എന്ന നിലയ്ക്ക് ഇത്തരം വാര്‍ത്തകള്‍ ഏത് സാഹചര്യത്തിലാണ് പുറത്തുവരുന്നതെന്ന് ആരാഞ്ഞ ഹൈക്കോടതി തെറ്റായ റിപ്പോര്‍ട്ടില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

വിജിലന്‍സിനെ നിയന്ത്രിക്കണമെന്ന് മാത്രമാണ് കോടതി പരാമര്‍ശം നടത്തിയത്. ഇക്കാര്യത്തില്‍ തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിശദീകരണം.

Top