കൊച്ചി: ജിഷ്ണു കേസിലെ നാലാം പ്രതി പ്രവീണിന്റെയും ദിപിന്റെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമുണ്ടാകുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി അറിയിച്ചു.
കേസില്‍ ഒളിവിലുള്ള രണ്ടു പ്രതികളാണ് പ്രവീണും ദിപിനും.
ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ കേസില്‍ നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേലിനെ അറസ്റ്റ് ചെയ്തത് കോടതിയലക്ഷ്യമാണെന്ന് ഭാര്യ ഹരജി നല്‍കി.
ശക്തിവേല്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ കഴിഞ്ഞദിവസമാണ് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അറസ്റ്റ് ചെയ്തത് കോടതിയലക്ഷ്യമാണെന്ന് ഹരജിയില്‍ പറയുന്നു.
അതേസമയം ജിഷ്ണു കേസിലെ നാലാം പ്രതി പ്രവീണ്‍ പണം പിന്‍വലിച്ചുവെന്ന ആരോപണം അന്വേഷിക്കാന്‍ ഉത്തരവിട്ടു.
പാലക്കാട് എസ് പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ചിറ്റൂര്‍ എസ് ഐ ഇതു സംബന്ധിച്ച അന്വേഷണം നടത്തും.
പുല്‍പള്ളി സഹകരണ ബാങ്കില്‍ നിന്ന് ഒരാഴ്ച മുമ്പ് ഒരു ലക്ഷം രൂപ പിന്‍വലിച്ചുവെന്നാണ് ആരോപണം.