breaking jishnu case highcourt accused bail

jishnu pranoy

കൊച്ചി: ജിഷ്ണു കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം.

കേസിലെ പ്രതികളായ പ്രവീണിനും ദിപിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ അഞ്ചു പ്രതികള്‍ക്കും ജാമ്യമായി. പ്രവീണും ദിപിനും രണ്ടുമാസമായി ഒളിവിലാണ്.

വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍, ചെയര്‍മാന്‍ കൃഷ്ണദാസ്, സഞ്ജിത് വിശ്വനാഥ് എന്നിവര്‍ക്ക് നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.

കേസില്‍ പ്രതികളെ ജയിലിലടക്കേണ്ട കാര്യമില്ലെന്നു കോടതി വ്യക്തമാക്കി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യരുതെന്നും കോപ്പിയടിയുമായി ബന്ധപ്പെട്ട് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി അറിയിച്ചു.

പ്രാധാന സാക്ഷിമൊഴികളെല്ലാം കോടതി തള്ളി. പ്രിന്‍സിപ്പലിന്റെയും സഹപാഠികളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ആത്മഹത്യ കുറിപ്പില്‍ കോളേജ് അധികൃതരുടെ പീഡനത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Top