കൊച്ചി: ജിഷ്ണു കേസിലെ മൂന്നാം പ്രതി നെഹ്രു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.
ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ കസ്റ്റഡി അപേക്ഷ പരിഗണിക്കരുതെന്നും ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റ് കോടതിക്ക് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കണമെന്നും പ്രതിഭാഗം പറയുന്നു. വടക്കാഞ്ചേരി കോടതിയാണ് ശക്തിവേലിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.
എന്നാല്‍ പ്രതിഭാഗത്തിന്റെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസ് അന്വേഷണത്തില്‍ ഇടപെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.