മലപ്പുറം: ജിഷ്ണുവിന്റെ കുടുംബത്തിന് നേര്‍ക്കുണ്ടായ പൊലീസ് നടപടിയില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ പ്രതിഷേധവും ദുഖവും എതിര്‍ക്കപ്പെടേണ്ടതല്ല.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യം ആത്മഹത്യ എന്ന നിഗമനത്തിലാണ് എത്തിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് പുതിയ വിവരങ്ങള്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ടെന്നും കോടിയേരി പ്രതികരിച്ചു.
സര്‍ക്കാരിന് ജിഷ്ണുവിന്റെ കുടുംബത്തോട് ശത്രുതയില്ല. ജിഷ്ണുവിന്റെ കുടുംബത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചുവെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.