തിരുവനന്തപുരം: മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ ഡിജിപിയുമായി ചര്‍ച്ചക്കില്ലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ.
ആശുപത്രിയില്‍നിന്നും വിട്ടാല്‍ ഡിജിപിയുടെ ഓഫീസിലേക്ക് പോകും. എവിടെ തടഞ്ഞാലും അവിടെ സമരമിരിക്കും. മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാവണം. അവരെ സ്ഥാനത്തുനിന്നും മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ജിഷ്ണുവിന്റെ സഹോദരിയും നാട്ടുകാരും അടുത്ത ബന്ധുക്കളും മഹിജയോടൊപ്പം നിരാഹാര സമരത്തില്‍ പങ്കെടുക്കുകയാണ്.
അതേസമയം പൊലീസ് ആസ്ഥാനത്തെ സംഭവത്തിലെ ഗൂഡാലോചന അന്വേഷിക്കാന്‍ അറസ്റ്റിലായ കെ എം ഷാജഹാന്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഇതിനുശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.