തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിന് നേര്‍ക്കുണ്ടായ സംഭവത്തില്‍ റിപ്പോര്‍ട്ട് കിട്ടിയശേഷം പൊലീസിനെതിരെയുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ആശുപത്രിയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെയും അമ്മാവന്‍ ശ്രീജിത്തിനെയും സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി ഉറപ്പു നല്‍കി. കേസിലെ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് നീതി ഉറപ്പാക്കണമെന്ന് ജിഷ്ണുവിന്റെ മാതാവ് മന്ത്രിയോട് ആവശ്യപ്പെട്ടു.
പൊലീസിനെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്നും ജിഷ്ണുവിന്റെ കുടുംബം മന്ത്രിയെ അറിയിച്ചു.