breaking kanam rajendran statement on cpm cpi

തിരുവനന്തപുരം: പ്രതിപക്ഷത്തിന് ആയുധം നല്‍കരുതെന്നാണ് സിപിഐയുടെ നിലപാടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സര്‍ക്കാരും മുന്നണിയിലെ പാര്‍ട്ടികളും അതിന് തയാറാകണമെന്നും കാനം പറഞ്ഞു.

പ്രതിപക്ഷത്തിന് ആയുധം നല്‍കരുതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

നിലമ്പൂരിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെപറ്റി കോടിയേരി പറഞ്ഞത് ആ പാര്‍ട്ടിയുടെ നിലപാടാണ്. എന്നാല്‍ താന്‍ പറഞ്ഞത് സിപിഐയുടെ നിലപാടാണ്. പ്രായം പറഞ്ഞാല്‍ വല്യേട്ടന്‍ സിപിഐ ആണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Top