തിരുവനന്തപുരം: സിപിഐക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സിപിഎം വിരുദ്ധത സൃഷ്ടിക്കാന്‍ സിപിഐ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. സിപിഐയിലെ ഒരു വിഭാഗം നേതാക്കളാണ് ഇതിനു പിന്നിലെന്നും കോടിയേരി പറഞ്ഞു.
സിപിഎം സംസ്ഥാന സമിതിയിലാണ് കോടിയേരി വിമര്‍ശനമുന്നയിച്ചത്.
സിപിഐയുടെ നിലപാട് അറിഞ്ഞാല്‍ മാത്രമേ പ്രതികരിക്കാന്‍ കഴിയൂ. പ്രതികരിക്കുന്നതില്‍ കരുതല്‍ വേണം.
വന്‍കിട കയ്യേറ്റ ഒഴിപ്പിക്കുന്നതില്‍ സിപിഐക്ക് ഇരട്ടത്താപ്പാണുള്ളതെന്നും കോടിയേരി കുറ്റപ്പെടുത്തി.
ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. എല്‍ഡിഎഫ് യോഗത്തില്‍ കാനം എടുത്ത നിലപാട് മാത്രം പുറത്തുവന്നില്ല ഇത് ഇരട്ടത്താപ്പാണെന്നും കോടിയേരി വ്യക്തമാക്കി.