കൊച്ചി: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ എ കെ ശശീന്ദ്രന്‍ രാജിവെച്ചത് മാതൃകാപരമായ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
യുഡിഎഫിന്റെ നിലപാടല്ല എല്‍ഡിഎഫിന്റേത്. ശശീന്ദ്രന്റെ രാജി ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടാണ്. മന്ത്രിസ്ഥാനം എന്‍ സിപിക്ക് അവകാശപ്പെട്ടതാണ്. അതിനാല്‍ ഒഴിവുവന്ന മന്ത്രി സ്ഥാനം തീരുമാനിക്കേണ്ടത് എന്‍സിപിയാണെന്നും കോടിയേരി പറഞ്ഞു.
പാര്‍ട്ടി ഗ്രാമം എന്നൊന്നു കേരളത്തിലില്ല. അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നത് ആദ്യമായിട്ടൊന്നുമല്ല. മൂന്നാര്‍ വിഷയത്തിലെ അധിക്ഷേപങ്ങള്‍ വസ്തുതാവിരുദ്ധമെന്നും കോടിയേരി അറിയിച്ചു.
സബ് കലക്ടറെ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. സബ് കലക്ടര്‍ മുഖ്യമന്ത്രിയുടെ കീഴിയിലാണ്. റവന്യു വകുപ്പിന് റോളില്ലെന്നും കോടിയേരി പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പില്‍ തെറ്റു പറ്റിയെന്നും തെറ്റ് ഉടന്‍ കണ്ടെത്തി തിരുത്തിയെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.