കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

ksrtc

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു.

ഗതാഗതമന്ത്രി തോമസ് ചാണ്ടി അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

സിംഗിള്‍ ഡ്യൂട്ടി സംവിധാനം പിന്‍വലിക്കില്ല, രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ ഒരു ഷിഫ്റ്റുകൂടി അനുവദിക്കാനും ചര്‍ച്ചയില്‍ ധാരണയായി. ഈ ഷിഫ്റ്റില്‍ ഒരേ ജീവനക്കാരെ തുടര്‍ച്ചയായി അനുവദിക്കില്ല.

തിങ്കളാഴ്ച മുതലാണ് ഡ്യൂട്ടി സമ്പ്രദായത്തില്‍ മാറ്റംവരുത്തിയ മാനേജ്‌മെന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കിയത്.

രാത്രിസമയം കൂടുതല്‍ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനാണ് ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിച്ച് സിംഗിള്‍ ഡ്യൂട്ടി കൊണ്ടുവരാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനിച്ചത്. എന്നാല്‍, ഈ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്നായിരുന്നു മെക്കാനിക്കല്‍ ജീവനക്കാരുടെ നിലപാട്.

Top