കൊച്ചി: ലക്കിടി കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്ന കേസില്‍ ആദ്യഘട്ടത്തില്‍ എഫ് ഐ ആറില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
എഫ് ഐ ആറില്‍ പിന്നീട് ആവശ്യമായ തിരുത്തലുകള്‍ വരുത്തിയെന്നും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
പൊലീസ് പ്രതിക്ക് നോട്ടീസ് നല്‍കിയത് ജാമ്യം കിട്ടുന്ന വകുപ്പ് ചുമത്തിയാണെന്നും തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്‌തെന്നും ഇത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും കഴിഞ്ഞദിവസം കോടതി അറിയിച്ചിരുന്നു.