തിരുവനന്തപുരം: ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
മന്ത്രിക്കെതിരായ ആരോപണം അതീവ ഗൗരവതരമുള്ളതാണ്. മന്ത്രി കുറ്റക്കാരനാണെങ്കില്‍ മുഖ്യമന്ത്രി ശശീന്ദ്രന്റെ രാജി ആവശ്യപ്പെടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഈ സര്‍ക്കാരിനു കീഴില്‍ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നും സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ പൊലീസുകാര്‍ നിരന്തരം വീഴ്ച വരുത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.