തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് കയ്യേറ്റമൊഴിപ്പിക്കുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു.
മൂന്നാര്‍ ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി ചന്ദ്രശേഖരന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.
സ്ഥലത്തെത്തിയ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കയ്യേറ്റം ഒഴിപ്പിച്ചിട്ടേ മടങ്ങൂവെന്ന് നിലപാടെടുത്തതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
സ്ഥലത്തെത്തിയ ഭൂ സംരക്ഷണ സേനാ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗത്തെ കസ്റ്റഡിയിലെടുത്തെങ്കിലും പരാതിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വിട്ടയച്ചു.