breaking munnar encroachments

ദേവികുളം: മൂന്നാര്‍ ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ തടഞ്ഞു.

സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്ഥലത്തെത്തി. കയ്യേറ്റം ഒഴിപ്പിച്ചിട്ടേ മടങ്ങൂവെന്ന് സബ് കലക്ടര്‍ പറഞ്ഞു.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

സ്ഥലത്തെത്തിയ ഭൂ സംരക്ഷണ സേനാ പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗത്തെ കസ്റ്റഡിയിലെടുത്തു.

ഭൂ സംരക്ഷണ പ്രവര്‍ത്തകര്‍ക്കു പരാതിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു.

Top