തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതകകേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജ വീണ്ടും മൊഴിമാറ്റി.
പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൂട്ടക്കൊലക്കുകാരണമെന്ന് കേഡല്‍ പൊലീസിനോട് പറഞ്ഞു.
പിതാവ് മദ്യലഹരിയില്‍ സ്ത്രീകളോട് ഫേണില്‍ അശ്ലീലം പറഞ്ഞിരുന്നു. പിതാവിന്റെ സ്വഭാവദൂഷ്യം എതിര്‍ക്കാതിരുന്നതാണ് അമ്മയോട് വൈരാഗ്യമുണ്ടാകാന്‍ കാരണം.
എന്നാല്‍ സഹോദരിയെയം കുഞ്ഞമ്മയെയും ഇവര്‍ ഒറ്റക്കാകുമെന്ന് കരുതി ദയാവദം ചെയ്യുകയായിരുന്നുവെന്നും കേഡല്‍ പറഞ്ഞു.
ഏപ്രില്‍ രണ്ടിന് കൊല നടത്താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ കൈവിറച്ചതിനാല്‍ നടന്നില്ല. കൊലപാതകം നടത്തുന്നതിന് മുമ്പ് ഡമ്മിയുണ്ടാക്കി പരിശീലിച്ചുവെന്നും ഇന്റര്‍നെറ്റില്‍ കൊലപാതകങ്ങളുടെ വീഡിയോ കണ്ടു പരിശീലിച്ചുവെന്നും കേഡല്‍ പറഞ്ഞു.