മുംബൈ: നിര്‍മാണമേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ച് കമ്പനികള്‍ സിമന്റ് വില കുത്തനെ കൂട്ടി. ഒരു ചാക്ക് സിമന്റിന് 35 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയിരിക്കുന്നത്.
സിമന്റ് കമ്പനികള്‍ നിയമവിരുദ്ധമായി സംഘടിച്ച് വിലകൂട്ടുകയാണെന്ന് വ്യാപാരികള്‍ വെളിപ്പെടുത്തി. ജിഎസ്ടി നിലവില്‍ വരുമ്പോള്‍ സിമന്റ് വില കുറയുമെന്നതിനാല്‍ കൊള്ളലാഭം ഉറപ്പാക്കാന്‍ കമ്പനികള്‍ മുന്‍കൂട്ടി വില കൂട്ടുകയാണെന്ന് കെട്ടിടനിര്‍മാതാക്കളുടെ സംഘടന ആരോപിച്ചു.
50കിലോ വരുന്ന ഒരുചാക്ക് സിമന്റിന്റെ കഴിഞ്ഞമാസത്തെ വില 365 രൂപ. ഇതാണ് ഒറ്റയടിക്ക് 400 രൂപയിലെത്തിയത്. 360 രൂപയ്ക്ക് വിറ്റിരുന്ന കമ്പനികള്‍ 395ലേക്കും വിലകൂട്ടി. കേരളത്തില്‍ പ്രതിമാസം എട്ടുലക്ഷം ടണ്‍ സിമന്റ് വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്ക്.