മലപ്പുറം: പൊലീസിന്റെ സമീപനം ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
വീഴ്ചകള്‍ തിരുത്താന്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ശേഷിയുണ്ട്. ഡിജിപിക്കെതിരെ നടപടി ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു.
അതേസമയം ഡിജിപിയെ മാറ്റണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. പൊലീസ് ജനാധിപത്യ കേരളത്തിന് അപമാനമാണ്. സംസ്ഥാനത്ത് പൊലീസ് രാജാണ് നടപ്പാക്കുന്നതെന്നും സ്ത്രീത്വത്തോടുള്ള അപമാനമാണ് പൊലീസ് നടപടിയെന്നും കുമ്മനം പറഞ്ഞു.
സിപിഎമ്മിനോട് ഏറ്റവും അനുഭാവം പുലര്‍ത്തിയിരുന്ന കുടുംബത്തിനാണ് ഈ ദുരവസ്ഥ വന്നതെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.