ന്യൂഡല്‍ഹി: നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീം കോടതി.
ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിന് നേരിട്ട് പങ്കുള്ളതിന് തെളിവില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കൃഷ്ണദാസിന് പങ്കുണ്ടെന്ന് തെളിയിച്ചാല്‍ ജയിലിലാക്കുമെന്നും കോടതി വ്യക്തമാക്കി. അറ്റോര്‍ണി ജനറലിന്റെ വാദം സുപ്രീം കോടതി മുഖവിലക്കെടുത്തില്ല.
ജിഷ്ണുക്കേസില്‍ പി.കൃഷ്ണദാസിന് ഹൈക്കോടതി നല്‍കിയ മുന്‍ക്കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജിഷ്ണുവിന്റെ അമ്മ മഹിജ സമര്‍പിച്ച ഹര്‍ജിയും സുപ്രീംകോടതി തള്ളി.
ശക്തമായ തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടും കൃഷ്ണദാസിന് ജാമ്യം അനുവദിച്ചുവെന്നായിരുന്നു സര്‍ക്കാരിന്റെ പ്രധാനപരാതി.