ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍.
ഇതിനെതിരെ യോജിച്ച ചെറുത്തു നില്‍പ്പുവേണം. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്നും ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു, അതില്‍ രാഷ്ട്രീയമുണ്ടെന്നും കെജ് രിവാള്‍ പറഞ്ഞു.
അതേസമയം ബിജെപിയെ നേരിടാന്‍ മതനിരപേക്ഷ ശക്തികളെ ആശ്രയിക്കേണ്ടതുണ്ടെന്ന് പിണറായി പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്നും ബിജെപി എന്ന ആപത്തിനെ നേരിടാന്‍ കോണ്‍ഗ്രസ്സിനെ ആശ്രയിക്കാനാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
പിണറായി വിജയനും അരവിന്ദ് കെജ് രിവാളുമായി കേരള ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.