നാദാപുരം: ജിഷ്ണുവിന്റെ കുടുംബത്തിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
അവിഷ്ണയുടെ ആരോഗ്യനില മോശമായികൊണ്ടിരിക്കുകയാണ്. വെള്ളം കുടിക്കാന്‍ പോലും അവിഷ്ണ തയ്യാറാകുന്നില്ല. അതിനാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നിരാഹാര സമരം തുടരുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഷ്ണു കേസില്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് അംഗീകരിക്കാന്‍ കഴിയില്ല.
കേരളത്തിലെ പൊതുസമൂഹം സര്‍ക്കാര്‍ നിലപാടിനെ അംഗീകരിക്കില്ല. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയുള്ള പത്രപരസ്യം അവാസ്തവമായ കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
അന്വേഷണത്തിന് ചുമതലപ്പെടുത്തിയ മുഖ്യമന്ത്രി തന്നെ പൊലീസിന്റെ നടപടിയെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഒരു കുടുംബത്തോടും ഇത്തരത്തിലുള്ള നിലപാട് ശരിയല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.