ന്യൂഡല്‍ഹി: സംസ്ഥാനത്ത് നോട്ടു ക്ഷാമത്തിന് കാരണം ട്രക്കു സമരമാണെന്ന് ആര്‍ബിഐ.
എസ് ബി ഐ അധികൃതര്‍ക്കാണ് ആര്‍ ബി ഐ മറുപടി നല്‍കിയത്. കരാറെടുത്ത ട്രക്കുകളിലാണ് ആര്‍ ബി ഐ പണം എത്തിക്കുന്നത്. അതിനാല്‍ ട്രക്കു സമരം നോട്ടു പ്രതിസന്ധിക്ക് കാരണമായെന്നാണ് ആര്‍ ബി ഐ വിശദീകരണം.
സംസ്ഥാനത്ത് നോട്ടു പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എസ് ബി ഐ അധികൃതര്‍ ആര്‍ ബി ഐ യെ ആശങ്ക അറിയിച്ചിരുന്നു.
അതേസമയം സംസ്ഥാനത്തെ 222 ട്രഷറികളില്‍ 110 എണ്ണത്തിലും നോട്ട് പ്രതിസന്ധി രൂക്ഷമായി. ആവശ്യപ്പെട്ടതിന്റെ പകുതി പണമാണ് 39 ട്രഷറികളില്‍ ലഭിച്ചത്.
അതേസമയം സംസ്ഥാനത്തിന് റിസര്‍വ് ബാങ്ക് പണം നല്‍കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചിരുന്നു.തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ആവശ്യത്തിന് കറന്‍സി നല്‍കുന്ന റിസര്‍വ് ബാങ്ക്, കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി മാറി. നോട്ട് ക്ഷാമം മൂലം പെന്‍ഷന്‍ മുടങ്ങിയേക്കുമെന്നും ധനമന്ത്രി പറഞ്ഞു.