breaking; senkumar appel; again behra move to vigilence

തിരുവനന്തപുരം: സെന്‍കുമാര്‍ ജൂണില്‍ വിരമിക്കുന്നതുവരെ വിജിലന്‍സ് ഡയറക്ടറായി നിലവിലെ പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റ തുടരും.

സെന്‍കുമാറിന്റെ കടുത്ത എതിരാളിയായ ബഹ്‌റയെ സുപ്രീം കോടതി വിധിയുടെ കരുത്തില്‍ തെറുപ്പിച്ച് വരുന്ന സെന്‍കുമാറിന് രണ്ട് മാസത്തെ കാലാവധിയേ ഒള്ളുവെങ്കിലും ബഹ്‌റക്കും പിണറായി സര്‍ക്കാറിനും ‘പണി’ കൊടുക്കാന്‍ ആ കാലയളവ് ധാരാളമാണെന്നാണ് സെന്‍കുമാറിനെ അറിയുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

പൊലീസിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയോട് കൂടിയാണ് സെന്‍കുമാറിന്റെ രണ്ടാം വരവ്.

പൊലീസ് സംവിധാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി പറയുന്നതിനപ്പുറം പ്രവര്‍ത്തിക്കാന്‍ എസ് ഐ-സിഐ നിലവാരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല.

ഡിവൈഎസ്പി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ അനുസരിച്ചില്ലെങ്കില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമേ സംസ്ഥാന പൊലീസ് മേധാവിക്ക് കഴിയൂ.

ഇക്കാര്യത്തിലാവട്ടെ അന്തിമ തീരുമാനം ആഭ്യന്തര വകുപ്പാണ് സ്വീകരിക്കേണ്ടത്. ഇത് പിടിവള്ളിയാക്കി പൊലീസിനു മേല്‍ നിയന്ത്രണം നഷ്ടപ്പെടാതെ നോക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക.

സെന്‍കുമാര്‍ ജൂണില്‍ വിരമിക്കുമെന്നതിനാല്‍ കീഴുദ്യോഗസ്ഥര്‍ സെന്‍കുമാറിന് മറ്റ് വല്ല ‘താല്‍പര്യങ്ങളുണ്ടെങ്കില്‍’ അതിന് കൂട്ടുനില്‍ക്കില്ലന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.

കാര്യങ്ങള്‍ അത്ര പന്തിയല്ലങ്കിലും പൊലീസ് സിസ്റ്റത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കാത്തതിനാല്‍ സെന്‍കുമാര്‍ എന്ത് ചെയ്യുമെന്ന് നോക്കിയിട്ടുമതി ബാക്കി കാര്യങ്ങള്‍ എന്നാണ് സര്‍ക്കാര്‍ തലത്തിലെ തീരുമാനമെന്നാണ് സൂചന.

Top