breaking sfi march at vellapally engineering college

കായംകുളം: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പൊലിസ് ബാരിക്കേഡ് മറികടന്ന് കോളേജിനകത്ത് കടന്ന പ്രവര്‍ത്തകര്‍ ക്ലാസ് മുറികളും ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്തു. കോളേജിന് നേരെ കല്ലെറിഞ്ഞു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ കോളേജിനകത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ച കേസില്‍ എല്ലാ പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് എസ്എഫ്‌ഐ നേതാക്കളായ എം വിജിന്‍, ജെയ്ക് സി തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.

മാര്‍ച്ചിനോടനുബന്ധിച്ച് കോളേജ് മാനേജ്‌മെന്റിന്റെ ഗുണ്ടകളുടെ കല്ലേറില്‍ പരിക്കേറ്റ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ അടക്കമുള്ളവരെ അശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനത്തിന് എസ്എഫ്‌ഐ ആഹ്വാനം ചെയ്തിട്ടുണ്ട്.

Top