ന്യൂഡല്‍ഹി: ശിവസേന എംപി രവീന്ദ്ര ഗെയ്ക്വാദിന്റെ യാത്രാ വിലക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു.
വ്യോമയാന മന്ത്രാലയം ഇടപെട്ടതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്.
രവീന്ദ്ര ഗെയ്ക്വാദിന്റെ ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടു തവണ എയര്‍ ഇന്ത്യ എംപിക്ക് യാത്ര നിഷേധിക്കുകയും ചെയ്തിരുന്നു.
വിമാന ജീവനക്കാരനെ മര്‍ദിച്ചതിന്റെ പേരില്‍ എംപിക്ക് വിമാനക്കമ്പനികള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. പുണെയില്‍നിന്നു ഡല്‍ഹിയിലേക്ക് ഇക്കണോമി ക്ലാസ് മാത്രമുള്ള വിമാനത്തില്‍ കയറിയശേഷം ബിസിനസ് ക്ലാസ് സീറ്റ് ആവശ്യപ്പെട്ട് പ്രതിഷേധിച്ച എംപി, ഡ്യൂട്ടി മാനേജരായ മലയാളിയെ ചെരിപ്പൂരി അടിക്കുകയായിരുന്നു.
എയര്‍ ഇന്ത്യയ്ക്കു പിന്നാലെ ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവയുള്‍പ്പെട്ട ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സും ഗെയ്ക്വാദിനു യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.