ബെംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ബെംഗളൂരു കോടതി വിധി റദ്ദാക്കി.
ജൂലൈയില്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കും.
വിധി അസ്ഥിരപ്പെടുത്തണമെന്ന ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി കോടതി അംഗീകരിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി പറഞ്ഞതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി.
സോളാര്‍ പ്ലാന്റ് സ്ഥാപിക്കാതെ കബളിപ്പിച്ചെന്നാരോപിച്ച് തോമസ് കുരുവിള നല്‍കിയ പരാതിയില്‍ ഉമ്മന്‍ചാണ്ടി 1.70 കോടി രൂപ നല്‍കണമെന്നായിരുന്നു ബെംഗളൂരു കോടതിയുടെ വിധി.