breaking tamilnadu o paneerselvam against sasikala

ചെന്നൈ: ശശികല കുടുംബവുമായി യോജിച്ചു പോകില്ലെന്ന് ഒ പനീര്‍ശെല്‍വം.

കുടുംബവാഴ്ച അംഗീകരിക്കില്ല. ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ നീങ്ങിയിട്ടില്ല.

ഐക്യത്തിന് ഉപാധികളില്ലെന്നും പക്ഷേ നിലപാടുകള്‍ മാറ്റില്ലെന്നും ഒ പനീര്‍ശെല്‍വം അറിയിച്ചു.

അതേസമയം ശശികലയെയും ദിനകരനെയും മാറ്റുന്നത് ഇപ്പോള്‍ വിഷയമല്ലെന്ന് എം തമ്പിദുരൈ പറഞ്ഞു.

ഇക്കാര്യം പിന്നീട് ചര്‍ച്ചചെയ്യും. എഐഎഡിഎംകെ പ്രതിസന്ധിയിലല്ല. ചില അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണുള്ളത്. രണ്ടില ചിഹ്നം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും തമ്പിദുരൈ വ്യക്തമാക്കി.

Top